പൊലീസിനെ കാലികമായി നവീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി

pinarayi-vijayan-photo-23
(Credits : pinarayivijayan.in)

സൈബര്‍ കുറ്റവാളികളെ പിടികൂടുന്നതിനു വേണ്ടി കേരള പൊലീസ് സംവിധാനത്തെ പ്രാപ്തമാക്കുന്നതിനു വേണ്ടി പുതിയ പദ്ധതി കേരള സര്‍ക്കാര്‍ ആരംഭിച്ചു. സൈബര്‍ കുറ്റവാളികളെ കണ്ടെത്തുന്നതിനും നിയമത്തിനു മുമ്പില്‍ എത്തിക്കുന്നതിനും വേണ്ടി ഫലപ്രദമായ പദ്ധതിയെന്ന നിലയില്‍ ഖാക്കി ഹാറ്റ്‌സ് എന്ന പദ്ധതി ആരംഭിച്ചു.

രണ്ടുവര്‍ഷത്തിനകം കഴിവും അഭിരുചിയുമുള്ള 300ഓളം പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുകയും അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ‘എത്തിക്കല്‍ ഹാക്കിങ്’ ട്രെയിനിങ് നല്‍കുകൗയും ചെയ്യുക എന്നതാണ് ഖാക്കി ഹാറ്റ്‌സ്. ഈ പദ്ധതികള്‍ കൂടാതെ ആശയവിനിമയം ഫലപ്രദമാക്കുന്നതിനും പൊലീസ് വകുപ്പിലെ ഏതാണ്ട് മുഴുവന്‍ ജീവനക്കാര്‍ക്കും സിം കാര്‍ഡ് വിതരണം ചെയ്യാനുദ്ദേശിച്ചുള്ള ‘സംഹിത’,ഉദ്യോഗസ്ഥര്‍ക്കു ലഭിക്കേണ്ട ധനപരവും ഭരണപരവുമായ സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് വകുപ്പുദ്യോഗസ്ഥര്‍ക്കും ചിപ്പ് ഘടിപ്പിച്ച ‘ക്ലോണ്‍ ഫ്രീ ഹൈറ്റെക് സ്മാര്‍ട് കാര്‍ഡ്’ നല്‍കുന്ന പദ്ധതി എന്നിവയാണ് ആരംഭിച്ചത്.

പൊലീസിനെ കാലികമായി നവീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

ഇന്ത്യയിലെ മികച്ച പൊലീസ് സേനകളില്‍ ഒന്നെന്നറിയപ്പെടുന്ന കേരള പൊലീസിനെ കാലികമായി നവീകരിക്കുന്ന പ്രക്രിയയിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പൊലീസിന്റെ സാങ്കേതികവിദ്യാ മുന്നേറ്റത്തിനു വഴിയൊരുക്കുന്ന മൂന്നു പദ്ധതികള്‍ക്ക് ഇന്ന് തുടക്കമായി.

പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയം ഫലപ്രദമാക്കുന്നതിനും പൊലീസ് വകുപ്പിലെ ഏതാണ്ട് മുഴുവന്‍ ജീവനക്കാര്‍ക്കും സിം കാര്‍ഡ് വിതരണം ചെയ്യാനുദ്ദേശിച്ചുള്ള ‘സംഹിത’ (Safe Mode of High Intensity Telecommunication Accessibility) എന്ന പദ്ധതിയാണ് ഇതിലൊന്ന്. 2009ല്‍ അന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റാണ് ഇന്ത്യയില്‍ ആദ്യമായി പൊലീസ് സേനാംഗങ്ങള്‍ക്ക് സിം കാര്‍ഡുകള്‍ വിതരണം ചെയ്തത്. പതിനയ്യായിരത്തോളം പേര്‍ക്ക് അന്ന് സിം കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ പൊലീസ് വകുപ്പിലെ മുഴുവന്‍ സേനാംഗങ്ങള്‍ക്കും മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുമായി പദ്ധതി വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. അരലക്ഷത്തിലധികം പേര്‍ക്ക് ഇത്തരത്തില്‍ സിം കാര്‍ഡുകള്‍ ലഭിക്കും.

സൈബര്‍ കുറ്റവാളികളെ ഫലപ്രദമായി നേരിടുന്നതിനും നിയമത്തിനു മുന്നില്‍ എത്തിക്കുന്നതിനും പ്രാപ്തമായ ഒരു സൈബര്‍സേനയെ കേരള പൊലീസിന്റെ ഭാഗമായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് ‘ഖാക്കി ഹാറ്റ്സ്’ എന്ന പദ്ധതി. രണ്ടുവര്‍ഷത്തിനകം കഴിവും അഭിരുചിയുമുള്ള 300ഓളം പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുകയും അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ‘എത്തിക്കല്‍ ഹാക്കിങ്’ (ethical hacking) ട്രെയിനിങ് നല്‍കുകൗയും ചെയ്യും.

ഉദ്യോഗസ്ഥര്‍ക്കു ലഭിക്കേണ്ട ധനപരവും ഭരണപരവുമായ സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് വകുപ്പുദ്യോഗസ്ഥര്‍ക്കും ചിപ്പ് ഘടിപ്പിച്ച ‘ക്ലോണ്‍ ഫ്രീ ഹൈറ്റെക് സ്മാര്‍ട് കാര്‍ഡ്’ നല്‍കും. സി-ഡാക്കുമായി സഹകരിച്ചാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ഇവയുള്‍പ്പെടെ പൊലീസില്‍ സാങ്കേതികവിദ്യാരംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ തുടക്കമിടുകയാണ്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം പൊലീസിന്റെ വൈബ്സൈറ്റ് സമഗ്രമായി പരിഷ്കരിക്കുകയും എല്ലാ ജില്ലകളുടെ സൈറ്റുകളും സംസ്ഥാന വെബ്സൈറ്റും ചേര്‍ന്ന വെബ് പോര്‍ടലായി മാറ്റുകയും ചെയ്തു. എല്ലാ പൊലീസ് സ്റ്റേഷനുകളും ഓഫീസുകളും നേരത്തെ തന്നെ കമ്പ്യൂട്ടര്‍ ശൃംഖലയാല്‍ ബന്ധിപ്പിച്ചിട്ടുണ്ട്.

ജനസൗഹൃദപരമായ ഒരു പ്രവര്‍ത്തനശൈലിയിലേക്ക് പൊലീസ് പൂര്‍ണമായി മാറണം. ഈ ലക്ഷ്യം നേടുന്നതിന് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഇതിനുവേണ്ട പണവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s