മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞതും എഴുതിയതും ചര്‍ച്ചയായതും എം.ടിയെന്ന് മമ്മൂട്ടി

southlive%2f2017-02%2fba595f19-4ec5-4345-8910-c209cf9094a1%2fmt

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞതും എഴുതിയതും ചര്‍ച്ചയായതും എം.ടിയാണെന്ന് മമ്മൂട്ടി പറഞ്ഞു. ഗ്രാമവിശാലതയും മനുഷ്യബന്ധങ്ങളുടെ നൈര്‍മല്യവും മുറുക്കവും ഇറുക്കവും മലയാളിക്ക് പറഞ്ഞുതന്നത് എം.ടിയാണെന്ന് മമ്മൂട്ടി. ചലച്ചിത്ര സാംസ്‌കാരിക കൂട്ടായ്മ മാക്ട നടത്തിയ പ്രണാമസന്ധ്യയില്‍ സമഗ്ര സംഭാവനക്കുള്ള ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു മമ്മൂട്ടി. ഗുരുക്കന്മാരോടും മാതാപിതാക്കളോടും ബഹുമാനം കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇതുപോലുള്ള ഓര്‍മകള്‍ അവസാനിക്കാതിരിക്കട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു.

മഹാകാവ്യംപോലെ പഠിക്കേണ്ടതാണ് പല ചലച്ചിത്രങ്ങളുമെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. സിനിമയെന്ന അദ്ഭുതപ്രപഞ്ചത്തില്‍ ഇടപെടാനും വിദഗ്ധര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും അവരുടെ ശൈലി നിരീക്ഷിക്കാനും സാധിച്ചു. സുപരിചിതമല്ലാതിരുന്ന മണ്ഡലത്തെക്കുറിച്ച് പഠിക്കാന്‍ പ്രേരണ ലഭിച്ചു. സുഹൃത്ത് ശോഭന പരമേശ്വരന്‍ നായരുടെ ശാഠ്യവും നിര്‍ബന്ധവും മൂലമാണ് സിനിമയിലത്തെിയത്. സിനിമയെക്കുറിച്ച പഠനം അവസാനിക്കുന്നില്ല. തന്റെ എഴുത്ത് ഇന്നും ജനഹൃദയങ്ങളില്‍ സജീവമായി നിലകൊള്ളുന്നത് അതിന് രൂപവും ഭാവവും വികാരവും നല്‍കിയ നടീനടന്മാരും സാങ്കേതികവിദഗ്ധരും അടക്കമുള്ളവരുടെ കൂട്ടായ്മയും ആത്മാര്‍പ്പണവും കൊണ്ടാണെന്ന് എം.ടി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രണാമസന്ധ്യ നടന്നത്.

ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ എം.ടിയെ പൊന്നാട അണിയിച്ചു. ഒരു ലക്ഷം രൂപ അവാര്‍ഡ് ലാല്‍ജോസും മംഗളപത്രം ഫാസിലും നല്‍കി. ഗുരുപ്രണാമത്തില്‍ സംഗീതസംവിധായകന്‍ ശ്യാം, ഗാനരചയിതാവ് ബിച്ചു തിരുമല, സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍, മേക്കപ്പ്മാന്‍ പദ്മനാഭന്‍, പരസ്യകല ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്‍, വസ്ത്രാലങ്കാര വിദഗ്ധന്‍ നടരാജന്‍ എന്നിവരെയും പുരസ്‌കാരം നല്‍കി ആദരിച്ചു. ജോഷി, ഫാസില്‍, എംകെ അര്‍ജുനന്‍മാസ്റ്റര്‍, ദുല്‍ക്കര്‍ സല്‍മാന്‍, ലാല്‍ ജോസ്, ജോയ് മാത്യു, ഭദ്രന്‍,കെ മധു, ബ്ലെസ്സി, ആര്‍ എസ് വിമല്‍,സണ്ണി ജോസഫ്,ജനാര്‍ദ്ദനന്‍,ബാലചന്ദ്രമേനോന്‍, ലാല്‍, കുഞ്ചോക്കോ ബോബന്‍, അനുശ്രീ, നമിത പ്രമോദ്, ജോമോള്‍, തുടങ്ങി ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രണാമസന്ധ്യയില്‍ പങ്കെടുത്തു. നടന്‍ സിദ്ദീഖ് അവതാരകനായി.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s