രണ്ട് ക്ലാസ് മുറിക്ക് 55 ലക്ഷം രൂപയോ? മന്ത്രി ജി സുധാകരന്‍

രണ്ട് ക്ലാസ് മുറിക്ക് 55 ലക്ഷം രൂപയോ?; ഉദ്ഘാടനത്തിന് വിസമ്മതിച്ച് മന്ത്രി ജി സുധാകരന്‍ 

അമ്പലപ്പുഴയില്‍ സര്‍ക്കാര്‍ സ്‌കൂളിന് അനുവദിച്ച 55 ലക്ഷത്തിന് രണ്ട് ക്ലാസ് മുറികള്‍ മാത്രമാണ് നിര്‍മ്മിക്കുന്നതെന്നറിഞ്ഞ് നിര്‍മാണോദ്ഘാടനത്തിനെത്തിയ മന്ത്രി ജി സുധാകരന്‍ മടങ്ങിപ്പോയി. പൊതുമരാമത്ത് മന്ത്രിയുടെ നിയമസഭാ മണ്ഡലത്തില്‍ തന്നെ നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മാതൃഭൂമിയാണ്.

അമ്പലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളിന് അനുവദിച്ച അമ്പത്തഞ്ച് ലക്ഷത്തിന് രണ്ട് ക്ലാസുമുറിമാത്രം പണിയുന്നുവെന്നറിഞ്ഞ മന്ത്രി ജി. സുധാകരന്‍ നിര്‍മാണോദ്ഘാടനത്തിന് വിസമ്മതിച്ചു. ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനറോട് നിര്‍ദേശിച്ചു. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ളസ്മാരക സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

ജി. സുധാകരന്റെ നിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ ആസ്തിവികസന ഫണ്ടില്‍നിന്നാണ് സ്‌കൂളില്‍ കെട്ടിടം പണിയാന്‍ അമ്പത്തഞ്ച് ലക്ഷംരൂപ അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ട് ക്ലാസുമുറികളുടെ രൂപരേഖയാണ് തയ്യാറാക്കിയത്. കരാര്‍നല്‍കി നിര്‍മാണം ആരംഭിച്ചു. കെട്ടിട നിര്‍മാണ റിപ്പോര്‍ട്ട് വായിച്ച മന്ത്രി അന്വേഷിച്ച് കാര്യങ്ങള്‍ വ്യക്തമായശേഷംമാത്രം നിര്‍മാണോദ്ഘാടനം മതിയെന്ന് പറഞ്ഞു. ആരംഭിച്ച നിര്‍മാണം നിര്‍ത്തിവെക്കേണ്ടെന്നും അദ്ദേഹം അറിയിച്ചു.

സ്ഥലം എം.എല്‍.എ. ആയിട്ടുപോലും രൂപരേഖ തന്നെ കാണിച്ചിട്ടില്ലെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാലടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തുണ്ടായിരുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s