അസമിലേക്ക് നല്‍കാന്‍ ശേഖരിച്ച വസ്ത്രങ്ങള്‍ യൂത്ത്‌ലീഗുകാര്‍ പുഴയില്‍ തള്ളി

കാസര്‍കോട് : ബോഡോ കലാപത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുസ്ളിം യൂത്ത്‌ലീഗ് സമാഹരിച്ച ലോഡ് കണക്കിന് വസ്ത്രങ്ങള്‍ അസമിലേക്ക് അയക്കാതെ പുഴയില്‍ തള്ളി. യൂത്ത് ലീഗ് ശാഖകള്‍ മുഖേന ശേഖരിച്ച വസ്ത്രങ്ങളാണ് ആര്‍ക്കും കൊടുക്കാതെ തളങ്കര പുഴയില്‍ തള്ളിയത്. രണ്ടു വര്‍ഷത്തോളം ലീഗ് ഓഫീസിനടുത്ത കടമുറിയില്‍ കൂട്ടിയിട്ട വിവരം പുറത്തായപ്പോഴാണ് നേതാക്കള്‍ രഹസ്യമായി പുഴയില്‍ തള്ളിയത്.

കലാപത്തിന് ഇരയായവരെ സഹായിക്കാനെന്ന പേരില്‍ വലിയ പ്രചാരം നല്‍കിയാണ് വസ്ത്രം ശേഖരിച്ചത്. രണ്ട് ലോഡിലധികം വസ്ത്രങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ട്. കടകളില്‍നിന്നും വ്യക്തികളില്‍നിന്നും ശേഖരിച്ച പുതിയ വസ്ത്രങ്ങളാണ് അധികവും.  സംഭാവനയായി വാങ്ങിയതല്ലാതെ ഇവ അസമിലേക്ക് അയക്കാന്‍ ശ്രമമുണ്ടായില്ലെന്നാണ് യൂത്ത്‌ലീ‌ഗ് പ്രവര്‍ത്തകര്‍തന്നെ പറയുന്നത്. വസ്ത്രം വാങ്ങുന്നതിനായി പലരും വലിയ സംഖ്യ സംഭാവനയും നല്‍കിയിരുന്നു. ഇതിന്റെ കണക്കുമില്ല.

പ്രവര്‍ത്തകര്‍ ശേഖരിച്ച വസ്ത്രങ്ങള്‍ ജില്ലാകമ്മിറ്റി ഏറ്റുവാങ്ങി ലീഗ് ഓഫീസിനടുത്ത തുറക്കാത്ത രണ്ട് കടമുറിയില്‍ സൂക്ഷിക്കുകയായിരുന്നു. തല്‍ക്കാലത്തേക്ക് സൂക്ഷിക്കാനാണെന്നാണ് ഉടമയോട് പറഞ്ഞത്. പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ല. കഴിഞ്ഞദിവസം കടമുറി വാടകക്ക് എടുത്തവരാണ് കടയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ പുറത്തേക്ക് മാറ്റിയത്. ഇത്രയും വസ്ത്രങ്ങള്‍ കൂട്ടിയിട്ടത് കണ്ട് അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്.

ഉടനെ  ലീഗ് നേതാക്കള്‍ ഇടപെട്ട് അസമിലേക്ക് അയക്കാന്‍ സംസ്ഥാന കമ്മിറ്റിയെ ഏല്‍പ്പിക്കുമെന്ന് പറഞ്ഞ് വസ്ത്രം മാറ്റുകയായിരുന്നു. ഇവ മുനിസിപ്പാലിറ്റിയുടെ മാലിന്യ ലോറിയിലാണ് രാത്രി ഇവിടെനിന്ന് മാറ്റിയത്. കത്തിക്കുകയായിരുന്നു ലക്ഷ്യം. കുറേ വസ്ത്രങ്ങള്‍ കത്തിച്ചു. കനത്ത പുക ഉയര്‍ന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടായപ്പോഴാണ് ബാക്കി പുഴയില്‍ തള്ളിയത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s