ഉമേഷിന് 4 വിക്കറ്റ്; ഓസീസ് 9-256


പുണെ > പന്തിട്ടാല്‍ കറങ്ങിത്തിരിയുന്ന പിച്ചില്‍ ഓസ്ട്രേലിയ  ആദ്യദിനം പൊരുതി. ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഓസീസ് ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 256 റണ്ണെടുത്തു. ഒന്നാംദിനംതന്നെ ബൌളര്‍മാരുടെ കോട്ടയായ പുണെ പിച്ചില്‍ യുവതാരം മാറ്റ് റെന്‍ഷോയുടെ പ്രകടനമാണ് ഓസീസിനെ കരകയറ്റിയത്. ഈ ഇരുപതുകാരന്‍ 156 പന്തില്‍ 68 റണ്ണെടുത്തു. 58 പന്തില്‍ 57 റണ്ണുമായി പുറത്താകാതെ നില്‍ക്കുന്ന മിച്ചെല്‍ സ്റ്റാര്‍ക് ഓസീസിനെ 250 കടത്തി. ഇന്ത്യന്‍നിരയില്‍ പേസര്‍ ഉമേഷ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും രണ്ടുവീതം വിക്കറ്റെടുത്തു.

നിര്‍ണായക ടോസ് കിട്ടിയത് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനായിരുന്നു. റെന്‍ഷോയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ഓസീസ് ഇന്നിങ്സ് ആരംഭിച്ചു. ആദ്യ പന്തുതന്നെ പിച്ചിന്റെ സ്വഭാവം അറിയിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി രണ്ടാം ഓവര്‍തന്നെ സ്പിന്നര്‍ ആര്‍ അശ്വിനു നല്‍കി.

ടേണും ബൌണ്‍സും യഥേഷ്ടം കിട്ടി ബൌളര്‍മാര്‍ക്ക്. ഓസീസ് ഓപ്പണര്‍മാര്‍ ചെറുത്തുനിന്നു. കോഹ്ലി സ്പിന്നര്‍മാരെ ഓരോരുത്തരെയായി രംഗത്തിറക്കി. ജയന്ത് യാദവും ജഡേജയും എത്തി. വാര്‍ണര്‍ അല്‍പ്പം ആക്രമിച്ചുകളിച്ചു. റെന്‍ഷോ ക്ഷമ കാട്ടി. ഇടയ്ക്ക് ജഡേജയെ കടന്നാക്രമിച്ചു. ഇതിനിടെ വാര്‍ണറുടെ വിക്കറ്റ് ജയന്ത് പിഴുതെങ്കിലും നോബോളായി.

ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പാണ് ആദ്യ വിക്കറ്റ് വീണത്. വാര്‍ണറെ (77 പന്തില്‍ 38) ഉമേഷ് പിഴുതു. 28-ാമത്തെ ഓവറിലായിരുന്നു വിക്കറ്റ്. ഉമേഷിന്റെ ആദ്യ ഓവര്‍. വാര്‍ണര്‍ക്കു പിന്നാലെ ഉദരവേദനയെത്തുടര്‍ന്ന് റെന്‍ഷോ മടങ്ങി. ഷോണ്‍ മാര്‍ഷും ക്യാപ്റ്റന്‍ സ്മിത്തും ഒന്നിച്ചു.

മധ്യ ഓവറുകള്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിയന്ത്രിച്ചു. സ്മിത്തിനും മാര്‍ഷിനും എളുപ്പത്തില്‍ റണ്ണെടുക്കാനായില്ല. മാര്‍ഷിനെ (55 പന്തില്‍ 16) ജയന്തും സ്മിത്തിനെ (95 പന്തില്‍ 27) അശ്വിനും പുറത്താക്കി. ഓസീസ് തകരാന്‍ തുടങ്ങി. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് (45 പന്തില്‍ 22), മിച്ചെല്‍ മാര്‍ഷ് (18 പന്തില്‍ 4), മാത്യു വെയ്ഡ് (20 പന്തില്‍ 8) എന്നിവര്‍ പെട്ടെന്നു മടങ്ങി. 1-82 എന്ന നിലയില്‍നിന്ന് 5-156ലേക്ക് ഓസീസ് തകര്‍ന്നു.

36 റണ്ണോടെ ഇടയ്ക്ക് പിന്മാറിയ റെന്‍ഷോ ക്രീസില്‍ തിരിച്ചെത്തി പിടിച്ചുനിന്നു. ഇന്ത്യന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് കളിക്കുന്ന ഈ ഇടംകൈയന്‍ പരിഭ്രമമൊന്നും കാണിച്ചില്ല. ഒരു സിക്സറും 10 ബൌണ്ടറിയുമായിരുന്നു ഇന്നിങ്സില്‍. ഒടുവില്‍ അശ്വിനാണ് റെന്‍ഷോയെ പറഞ്ഞയച്ചത്. സ്ളിപ്പില്‍ മുരളി വിജയ് ക്യാച്ചെടുത്തു.

സ്റ്റീവന്‍ ഒക്കീഫി, നതാന്‍ ല്യോണ്‍ എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ റണ്ണെടുക്കുംമുമ്പെ ഉമേഷ് വീഴ്ത്തി. ഇതോടെ ഒമ്പതിന് 206 റണ്ണെന്ന നിലയിലായി ഓസീസ്. എന്നാല്‍ സ്റ്റാര്‍ക് ഇന്ത്യയെ അസ്വസ്ഥരാക്കി. ഒരറ്റത്ത് ജോഷ് ഹാസെല്‍വുഡിനെ (31 പന്തില്‍ 1*) സാക്ഷിനിര്‍ത്തി സ്റ്റാര്‍ക് ആഞ്ഞടിച്ചു. മൂന്ന് സിക്സറും അഞ്ച് ബൌണ്ടറിയും ഈ ഇടംകൈയന്‍ അടിച്ചുകൂട്ടി. അവസാന വിക്കറ്റില്‍ ഇതിനകം 51 റണ്‍ പിറന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s