സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2017 ന്  യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. ഐഎഎസ്, ഐഎഫ്സ്, ഐപിഎസ് തുടങ്ങിയ 25 കേന്ദ്ര സര്‍വീസുകളിലെ 980 ഒഴിവുകളിലേക്കുള്ള സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷക്കുമുള്ള പ്രാഥമിക പരീക്ഷയാണിത്.  പ്രിലിമിനറി പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും ഇന്റര്‍വ്യൂവുമുണ്ടാകും.

അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.   2017 ആഗസ്ത് ഒന്നിന് 21 വയസില്‍ താഴെയോ 32 വയസില്‍ കൂടുതലോ പ്രായം പാടില്ല.  (നിശ്ചിത തീയതികള്‍ വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍) എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങള്‍ക്ക്  ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവ്.  ഔദ്യോഗികവിജ്ഞാപനത്തില്‍ പറയും പ്രകാരമുള്ള ശാരീരിക യോഗ്യതകളും വേണം.

ജനറല്‍ വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ആറും  വികലാംഗര്‍ക്കും ഒബിസിക്കും ഒമ്പതും തവണയില്‍ കൂടുതല്‍ പരീക്ഷ എഴുതാന്‍ പാടില്ല. എസ്സി/എസ്ടിക്ക് തവണ നിബന്ധനയില്ല.

ഫോറസ്റ്റ് സര്‍വീസ് പരീക്ഷ എഴുതാന്‍ അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് വെറ്ററിനറി സയന്‍സ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ,് വിഷയങ്ങളിലൊന്നില്‍ ബിരുദം അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍/ഫോറസ്ട്രി/എന്‍ജിനിയറിങ് ബിരുദംവേണം അല്ലെങ്കില്‍ അവസാനവര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കാകണം.

www.upsconline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 17വരെ അപേക്ഷിക്കാം. രണ്ടുപരീക്ഷയും എഴുതുന്നവര്‍ക്ക് ഒന്നിച്ച് അപേക്ഷിക്കാം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s