സൌരയൂഥംപോലെ മറ്റൊരു ഗ്രഹക്കൂട്ടം

വാഷിങ്ടണ്‍ : സൌരയൂഥമെന്നതുപോലെ ഒരു നക്ഷത്രത്തെ വലംവയ്ക്കുന്ന ഏഴ് ഗ്രഹങ്ങള്‍ കണ്ടെത്തിയതായി നാസ വ്യക്തമാക്കി. ഭൂമിയില്‍നിന്ന് 40 പ്രകാശവര്‍ഷം അകലെയാണ് ഈ നക്ഷത്രത്തെയും ഗ്രഹങ്ങളെയും കണ്ടെത്തിയിരിക്കുന്നത്.

കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോണമിയിലെ ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. അമോറി ട്രിയോഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായക കണ്ടുപിടിത്തത്തിനുപിന്നില്‍.

ഭൂമിക്ക് സമാനമായ വലുപ്പമുള്ളവയാണ് പുതിയ ഗ്രഹങ്ങള്‍. ട്രാപ്പിസ്റ്റ്-1 എന്ന നക്ഷത്രത്തിനുചുറ്റുമാണ് ഇവ വലംവയ്ക്കുന്നത്. ഇവയ്ക്ക് പേരിട്ടിട്ടില്ല.
സൌരയൂഥത്തിലെ ഗ്രഹങ്ങളില്‍നിന്ന് സൂര്യനിലേക്കുള്ളതിനേക്കാള്‍ കുറഞ്ഞ ദൂരത്തിലാണ് നക്ഷത്രവുമായി ഈ ഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഏഴ് ഗ്രഹങ്ങളില്‍ മൂന്നെണ്ണത്തില്‍ സമുദ്രോപരിതലത്തിലെ താപനിലയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതിനാല്‍ ഇവിടെ ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും നാസ പറയുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s