പള്‍സര്‍ സുനിക്ക് പിന്നില്‍ ഒരു വക്കീല്‍, അതിനു പിന്നില്‍ ആര്

കൊച്ചി : യുവനടിയെ മൃഗീയമായി ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്കു പിന്നാലെ പൊലീസ് നീങ്ങിയത് എറണാകുളത്തെ ഒരു അഭിഭാഷന്റെ നീക്കങ്ങള്‍ നോക്കി. സുനിക്കുവേണ്ടി മുന്‍കൂര്‍ജാമ്യത്തിന് അങ്കമാലിയിലെ ഇ സി പൌലോസ് എന്ന അഭിഭാഷകനെ ഏല്‍പ്പിച്ചതും വ്യാഴാഴ്ച കീഴടങ്ങല്‍ ഹര്‍ജി നല്‍കാന്‍ കൃഷ്ണകുമാര്‍ എന്ന അഭിഭാഷകനെ വക്കാലത്ത് ഏല്‍പ്പിച്ചതും ഈ അഭിഭാഷകനാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സുനി ചൊവ്വാഴ്ച കോയമ്പത്തൂരില്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഒരു ട്രാഫിക് സിഗ്നലില്‍വച്ച് പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവിടെനിന്ന് രക്ഷപ്പെട്ട സുനി ബുധനാഴ്ച തിരുവനന്തപുരത്ത് കീഴടങ്ങാന്‍ നീക്കം നടത്തിയിരുന്നു. ഇതിനായി അഭിഭാഷകന്‍ തിരുവനന്തപുരത്ത് എത്തുകയും ചെയ്തു. എന്നാല്‍ സമയത്ത് സുനിക്ക് അവിടെഎത്താന്‍കഴിഞ്ഞില്ല. അതോടെ ആ തീരുമാനം മാറ്റി അഭിഭാഷകന്‍ കൊച്ചിയിലേക്ക് മടങ്ങി. ഇതേത്തുടര്‍ന്നാണ് സുനിയും കൂട്ടാളിയും കൊച്ചിയില്‍ കീഴടങ്ങുമെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് അഭിഭാഷകന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്ന പൊലീസിന് പകല്‍ പന്ത്രണ്ടോടെതന്നെ സുനിയുടെയും കൂട്ടാളിയുടെയും നീക്കങ്ങളെക്കുറിച്ച് അപ്പപ്പോള്‍ വിവരം ലഭിക്കുന്നുണ്ടായിരുന്നു. ജോസ് ജങ്ഷന്‍മുതല്‍ ഇവരെ പിന്തുടരുകയും ചെയ്തു.

പ്രതിക്ക് നിയമസഹായം ലഭ്യമാക്കുന്നതിലുപരി പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് ഈ അഭിഭാഷകന്‍ സ്വീകരിച്ചത്. സംഭവം നടക്കുന്ന അന്ന് സുനിയുടെ പക്കല്‍ 36,000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് 10,000 രൂപ ചെലവായി. ബാക്കിയുണ്ടായിരുന്ന 26,000 രൂപയില്‍ 10,000 രൂപ അങ്കമാലിയിലെ അഭിഭാഷകനും നല്‍കി. കഴിഞ്ഞ അഞ്ചുദിവസം ചെലവഴിച്ചതും കഴിഞ്ഞ് വളരെ കുറച്ച് പണം മാത്രമേ സുനിയുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ. കോടതിയിലെത്തിക്കാന്‍ രണ്ടുപേരെയും അണിയിച്ചൊരുക്കിയ വസ്ത്രങ്ങള്‍ക്കുമാത്രം 10,000 രൂപയിലേറെ ആയിട്ടുണ്ടെന്ന് പൊലീസ് കരുതുന്നു. ഇതും ഈ അഭിഭാഷകനാണ് എത്തിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഈ അഭിഭാഷകനെ സുനിക്കുവേണ്ടി ചുമതലപ്പെടുത്തിയതാര് എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സുനി നഗരത്തിലെത്തിയതും പള്‍സര്‍ ബൈക്കില്‍

കൊച്ചി : യുവ നടിയെ ആക്രമിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പള്‍സര്‍ സുനി വ്യാഴാഴ്ച നഗരത്തിലെത്തിയതും പള്‍സര്‍ ബൈക്കില്‍. ടി എന്‍ 04- ആര്‍- 1496 എന്ന കറുപ്പ് പള്‍സറിലാണ് സുനിയെത്തിയത്. എറണാകുളത്തപ്പന്‍ ക്ഷേത്രവളപ്പില്‍ വെച്ചിരുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തു. ചെന്നൈ തൊണ്ടിയാര്‍പേട്ട് ശങ്കര്‍ മകന്‍ ഗിരിധരന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ എങ്ങിനെ ഇത് സുനിയുടെ കൈവശം എത്തിയെന്നതിനെകുറിച്ച് അറിവായിട്ടില്ല.

എവിടെ പള്‍സര്‍ കണ്ടാലും പൂട്ടു പൊളിച്ച് സ്വന്തമാക്കുന്ന സ്വഭാവംകൊണ്ടാണ് സുനിക്ക് പള്‍സര്‍ സുനിയെന്ന പേരു തന്നെ  വീണത്. അതേ പോലെ തന്നെ ഈ ബൈക്കും മോഷ്ടിച്ചതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.  വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേരാനെല്ലൂരിലെ പൈപ്പ് കമ്പനിയില്‍ ജോലിക്ക് നില്‍ക്കെ അവിടെ നിന്നും അരലക്ഷത്തോളം രൂപ മോഷ്ടിച്ച് പള്‍സര്‍ വാങ്ങിയതോടെയാണ് പേര് ഉറച്ചത്. 2006ല്‍ ബൈക്ക് മോഷ്ടിച്ചതിന് കോടനാട് പൊലീസ് സ്റ്റേഷനിലാണ് ഇയാളുടെ പേരില്‍ ആദ്യ കേസ് എടുത്തതും.

എറണാകുളം സെന്‍ട്രല്‍, ആലപ്പുഴ രാമങ്കരി, ചേരാനെല്ലൂര്‍, കോട്ടയം കിടങ്ങൂര്‍, കളമശേരി, ഏലൂര്‍  പൊലീസ് സ്റ്റേഷനുകളില്‍ ബൈക്ക് മോഷണം, പിടിച്ചുപറി, ടാക്സികാര്‍ വാടകയ്ക്കെടുത്ത് തട്ടിപ്പ്, ഭീഷണിപ്പെടുത്തി പണം തട്ടല്‍, കഞ്ചാവ് വില്‍പ്പന, കുഴല്‍പ്പണം ഇടപാട്, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്ക് സുനിയ്ക്കെതിരെ കേസുകളുണ്ട്. പാലായില്‍ മുളക്പൊടിയെറിഞ്ഞ് സ്ത്രീയുടെ മാല പൊട്ടിച്ച കേസിലും പ്രതിയാണ്. വിവിധയിടങ്ങളിലായി പത്തിലധികം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s