സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളില്‍ ഇനിയില്ല: പൃഥ്വിരാജ്

കൊച്ചി : അപാരമായ ധൈര്യം താന്‍ കണ്ടിട്ടുള്ളത് സ്ത്രീകളിലാണെന്നും സ്ത്രീകളെ അപമാനിക്കുകയും അവളേഹിക്കുകയും ചെയ്യുന്ന സിനിമകളില്‍ ഇനി താന്‍ അഭിനയിക്കില്ലെന്നും നടന്‍ പൃഥ്വിരാജ്. ഇതുവരെ അഭിനയിച്ച അത്തരം രംഗങ്ങള്‍ക്കും ഡയലോഗുകള്‍ക്കും വേണ്ടി മാപ്പുപറയുന്നതായും   പൃഥ്വിരാജ് ഫേസ്‌ബുക് പോസ്റ്റില്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട തന്റെ പ്രിയ സുഹൃത്തിനൊപ്പം  ഇന്ന് പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുകയാണെന്നും അവരുടെ ധൈര്യത്തില്‍ അഭിമാനം തോന്നുന്നുവെന്നും പൃഥിരാജ് പറഞ്ഞു. അതേസമയം ഇന്ന് ഷൂട്ടിങ് ലൊക്കേഷനുകളില്‍നിന്ന് മാധ്യമങ്ങള്‍ ക്യാമറകളുമായി ബുദ്ധിമുട്ടിക്കാതെ വിട്ടുനില്‍ക്കണമെന്നും പൃഥ്വി അഭ്യര്‍ത്ഥിച്ചു. ഫോര്‍ട്ടുകൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലാണ് നടന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ഇത് തനിക്ക് വേണ്ടിയും ആ നടിക്ക് വേണ്ടിയും നന്‍മക്ക് വേണ്ടിയും നടത്തുന്ന അപേക്ഷയാണെന്നും പൃഥി പറഞ്ഞു. പോലീസ്‌ നിര്‍ദേശം അനുസരിച്ച് നടി ഇന്ന് മാധ്യമങ്ങളെ കാണാന്‍ ഇടയില്ലെന്നും മറ്റൊരിക്കാല്‍ കാണുമെന്നു എന്നാല്‍ അതെന്നാണെന്ന് പറയാന്‍ താന്‍ ആളല്ലെന്നും പൃഥി പറഞ്ഞു.

ഈ സാഹചര്യത്തിലും മാധ്യമങ്ങളെ കാണുവാനും ജോലിയിലേക്ക്  തിരിച്ചുവരുവാനും തന്റെ സുഹൃത്ത് കാണിച്ച ധൈര്യം അപാരമാണെന്ന് ചൂണ്ടികാട്ടിയാണ് പൃഥി പോസ്റ്റ് തുടങ്ങുന്നത്. ഇന്നവള്‍ കുറിക്കുന്നതു കാതങ്ങള്‍ക്കും സമയത്തിനും ലിംഗഭേദങ്ങള്‍ക്കുമപ്പുറം വായിക്കപ്പെടും. അവളുടെ ഈ ധീരമായ തീരുമാനത്തിനു മുന്നില്‍ നമുക്ക് എഴുന്നേറ്റു നിന്ന് നല്ലൊരു അഭിനന്ദനം നല്‍കാം.  ഇത്തരം പ്രതിസന്ധികളെ മറികടന്ന് മറ്റുള്ളവര്‍ക്കു മുന്നില്‍ അവള്‍ തന്നെ ഒരു മാതൃകയാക്കി കാണിക്കുന്നു. അനേകര്‍ക്കു പിന്തുടാനുള്ള പാതയുടെ നേര്‍ക്ക് അവള്‍ വെളിച്ചം വീശുകയാണ്.

പെട്ടെന്നൊരുനാള്‍ താളം തെറ്റിപോയ ജീവിതത്തെ പെറുകിയെടുത്ത് രണ്ട് ചെറിയ മക്കളെ ഇന്നത്തെ നിലയിലെത്തിച്ച തന്റെ അമ്മയില്‍ ,നാല്‍പത് മണിക്കൂര്‍ നീണ്ട് നിന്ന പ്രസവ വേദനക്ക് ശേഷം ശരീരം കീറിമുറിക്കുമ്പോള്‍ അനസ്ത്യേഷ വേണ്ടെന്ന് വെച്ച് ഇതൊന്നും “സാര്യമില്ല പൃഥ്വി” എന്ന് പറഞ്ഞ തന്റെ ഭാര്യയില്‍ എല്ലാമാണ് താന്‍ പെണ്‍ധൈര്യത്തിന്റെ നേര്‍രൂപങ്ങള്‍ കണ്ടിട്ടുള്ളത് . ഈ ധൈര്യം എറ്റവും കൂടുതല്‍ കണ്ടിട്ടുള്ളതും ദൈവത്തിന്റെ  ഉദാത്തസൃഷ്ടികളായ സ്ത്രീകളിലാണ്. ഇത്തരത്തില്‍ ജീവിതത്തില്‍  കണ്ടുമുട്ടിയ സ്ത്രീകള്‍ക്കുമുന്നില്‍ എത്രയോ നിസാരനാണ് താന്‍.

“”സ്ത്രീ വിരുദ്ധ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ സംഭാഷണങ്ങളിലൂടെ സ്ത്രീയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തി കൈയ്യടി നേടാന്‍ ശ്രമിച്ചിട്ടുണ്ട് ഞാന്‍. അന്നത്തെ എന്റെ അറിവില്ലായ്മയെയും പ്രായത്തിന്റെ പക്വതക്കുറവിനെയും ഓര്‍ത്തു ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനിയൊരിക്കലും ഇത്തരം സിനിമകളില്‍ ഞാന്‍ ഭാഗമാകില്ലെന്നുറപ്പ് തരുന്നു.ഒരു അഭിനേതാവാണു ഞാന്‍. അഭിനയം എന്റെ തൊഴിലും. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധചെലുത്തും.  അതോടൊപ്പം സ്ത്രീവിരോധം തന്റെ ചിത്രത്തില്‍ മഹത്വീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താനും ശ്രദ്ധിക്കുംമെന്നും”” പോസ്റ്റില്‍ പറയുന്നു.

പൃഥ്വിരാജ് നായകനാകുന്ന ആദം എന്ന സിനിമയുടെ ഷുട്ടിങ്ങാണ് ഇന്ന് തുടങ്ങിയത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ തന്നെ നടിയുമുണ്ട്. നവാഗതനായ ജിനു എബ്രഹാമാണ് സംവിധായകന്‍

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s