കുംഭച്ചൂടില്‍ ഉരുകി കേരളം; അത്യുഷ്ണം വരുന്നു

തിരുവനന്തപുരം : പകല്‍താപനിലയ്ക്കൊപ്പം രാത്രിതാപനിലകൂടി ഉയര്‍ന്നതോടെ  കുംഭച്ചൂടില്‍ കേരളം ഉരുകിത്തുടങ്ങി. മഴയുടെ ചെറിയ സാധ്യതപോലും ഇല്ലാത്തതിനാല്‍ വരുംദിവസങ്ങള്‍ അത്യുഷ്ണത്തിന്റേതാകുമെന്ന് വിലയിരുത്തല്‍. പകല്‍ താപനില 39-40 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്താനുള്ള സാധ്യതകളാണ് കാലാവസ്ഥാവിദഗ്ധര്‍ പ്രവചിക്കുന്നത്. ചിലയിടങ്ങളില്‍ ഉഷ്ണക്കാറ്റിനും സാധ്യതയുണ്ട്. തെക്കേ ഇന്ത്യക്ക് മുകളില്‍ ഒരു പ്രതിചക്രവാതം നിലനില്‍ക്കുന്നതിനാല്‍ അന്തരീക്ഷ ഊഷ്മാവ് വീണ്ടും ഉയരും. മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശമായതിനാല്‍ ശക്തിയേറിയ സൂര്യതാപം നേരിട്ട് പതിക്കുമെന്നതിനാല്‍ കൂടുതല്‍ ജാഗ്രതവേണമെന്ന മുന്നറിയിപ്പുമുണ്ട്. ഭൂഗര്‍ഭ ജലിനിരപ്പ്  വീണ്ടും താഴും.

ശനിയാഴ്ച പകല്‍ താപനില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് കോഴിക്കോട്ടാണ്- 36.1 ഡിഗ്രി സെല്‍ഷ്യസ്. രാത്രി താപനിലയില്‍ പാലക്കാടും- 24.7 ഡിഗ്രി സെല്‍ഷ്യസ്. രാത്രി താപനിലയുടെ കാര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ വലിയ മാറ്റമാണ് ഉണ്ടായത്. മിക്കയിടങ്ങളിലും 20 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രാത്രിതാപനില എത്തി. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ 36 വീതവും കണ്ണൂരില്‍ 34.9 ഉം പുനലൂരിലും കൊച്ചിയിലും 35.6 ഉം പാലക്കാട്ട് 33.1 ഉം തിരുവനന്തപുരത്ത് 35 ഉം ഡിഗ്രി സെല്‍ഷ്യസാണ് പകല്‍താപനില.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും തുലാവര്‍ഷവും ഒരേപോലെ ചതിച്ചതും വേനല്‍മഴ വേണ്ടവണ്ണം കനിയാതിരുന്നതും വേനലിന്റെ കാഠിന്യം വര്‍ധിപ്പിക്കും. സംസ്ഥാനത്തെ ജലലഭ്യതയുടെ 80 ശതമാനവും ജൂണ്‍ ആദ്യവാരംമുതല്‍ സെപ്തംബര്‍ അവസാനംവരെ ലഭിക്കുന്ന ഇടവപ്പാതിയെ ആശ്രയിച്ചാണിരിക്കുന്നത്. ഇക്കുറി 34 ശതമാനം മഴയാണ് ഇടവപ്പാതികാലത്ത് ഉണ്ടായത്.

തുടര്‍ന്നുള്ള തുലാവര്‍ഷകാലത്ത് 62 ശതമാനം മഴയും കുറഞ്ഞു. രണ്ട് കാലവര്‍ഷകാലത്തും ഇതേ രീതിയില്‍ എല്ലാ ജില്ലയിലും മഴക്കുറവ് രേഖപ്പെടുത്തുന്നത് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ്. പകല്‍താപനില ഗണ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ സൂര്യാഘാതത്തിനുള്ള സാധ്യതയുംകൂടും. പകല്‍ 11 മുതല്‍ 3 വരെ ജാഗ്രതവണം. 11.30 മുതല്‍ 2 വരെ അതീവ ജാഗ്രതയും വേണം. കടുത്ത ചൂടുമായി നേരിട്ട്  സമ്പര്‍ക്കംപുലര്‍ത്തുന്നവര്‍ക്കാണ് സൂര്യാഘാതസാധ്യത കൂടുതല്‍. കുട്ടികള്‍, പകല്‍സമയം തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍, നിര്‍മാണത്തൊഴിലാളികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s