പറന്ന് അടുക്കുന്ന എബി -Review

രഞ്ജിത്ത് വിശ്വം

കുഞ്ഞായിരിക്കുമ്പോൾ  എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ട് നമുക്കോരോരുത്തർക്കും.. രാജാവാകാൻ.. പോലീസാകാൻ… ആനക്കാരനാകാൻ.. മുങ്ങാംകുഴിയിടാൻ.. പറക്കാൻ… അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ആഗ്രഹങ്ങളുടെ കൂടാരമാണ്  ഓരോ കുട്ടിക്കാലവും.. എന്നാൽ ഈ ആഗ്രഹങ്ങൾക്കൊത്തു വളർന്നു വലുതായവർ ചുരുക്കമാകും.. അങ്ങിനെയൊരാളുടെ കഥയാണ്.. എബി.

കുഞ്ഞുന്നാളിലെ മുതൽ തന്നോടൊപ്പം കൂടിയ പറക്കാനുള്ള ആഗ്രഹത്തിനു പുറകേ പോയി അവസാനം പരിമിതികളേയും പ്രതിബന്ധങ്ങളേയും അതിജീവിച്ചു  ആകാശത്തിന്റെ ഉയരത്തിലേക്ക് പറന്നുയർന്ന എബിയുടെ കഥ ഒട്ടും മുഷിപ്പില്ലാതെ നമ്മോടു പറയുകയാണ് നവാഗത സംവിധായകനായ ശ്രീകാന്ത് മുരളി.
പറക്കുന്നതിന്റെ രസം ഒരിക്കൽ ആസ്വദിച്ചാൽ പിന്നെ നിങ്ങൾ ഭൂമിയിലൂടെ നടന്നാലും ദൃഷ്ടി ആകാശത്തായിരിക്കും  എന്ന ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ വാചകത്തിൽ തുടങ്ങുന്ന ചിത്രത്തിൽ എബിയുടെ കുട്ടിക്കാലമാണ് ആദ്യമെത്തുന്നത്.. എബിയുടെ ബാല്യകാലം അവതരിപ്പിച്ച വാസുദേവ് ഏറെ പ്രതീക്ഷ നൽകുന്നു.

ഏറെ പ്രത്യേകതകളുള്ള എബി എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണ ഭാവങ്ങളെ പ്രേക്ഷക മനസ്സിലേക്ക് ഉൾചേർക്കുക എന്ന ഏറെ പ്രാധാന്യമുള്ള ജോലി ഭംഗിയയി നിർവ്വഹിച്ചിരിക്കുന്നു വസുദേവ്.  മുതിർന്ന എബിയെ അവതരിപ്പിക്കുന്ന വിനീത് ശ്രീനിവാസന്  ഇത്  ഏറെ സഹായകരമാകുന്നുമുണ്ട്. നടനെന്ന നിലയിൽ വിനീത് ശ്രീനിവാസന് വെല്ലുവിളി നിറഞ്ഞൊരു കഥാപത്രമാണ് എബി. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന എന്നാൽ മൗനത്തിലൂടെയും ഭാവങ്ങളിലൂടെയും ഏറെ സംവദിക്കുന്ന എബിയെന്ന കഥാപാത്രമാകാൻ ആത്മാർത്ഥമായ ശ്രമം വിനീതിൽ നിന്നുണ്ടായിട്ടുണ്ട്.

സുരാജ് വെഞ്ഞാറമ്മൂട്, സുധീർ കരമന, അജു വർഗീസ്, ഹരീഷ് പേരാടി എബിയുടെ പ്രണയിനിയായ്യെത്തുന്ന മറീന തുടങ്ങിയവരെല്ലാം തന്നെ തങ്ങളൂടെ റോളുകൾ മികച്ചതാക്കി. സ്ഥിരം സിനിമാ ഫോർമുലകളിലേക്ക് ഏത് നിമിഷവും വഴിമാറാവുന്ന കഥാ തന്തുവായിട്ടും സിനിമയെ എബിയുടെ സ്വപ്നത്തോടൊപ്പം ആദ്യാവസാനം നിർത്തുവാൻ സന്തോഷ് എച്ചിക്കാനത്തിന്റെ രചനയ്ക്കു കഴിഞ്ഞിട്ടുണ്ട്.. ഇടുക്കിയുടെ മനോഹാരിത അതിന്റെ സ്വഭാവികതയിൽ പകർത്തിയ  സുധീർ സുരേന്ദ്രനും അഭിനന്ദനം  അർഹിക്കുന്നു.. ബിജിബാലും ജാസൺ ജെ നയരും സംഗീതം നൽകിയ ഗാനങ്ങളൂം സിനിമയുടെ സ്വഭാവവുമായി ചേർന്നു പോകുന്നവയാണ്.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടുന്ന നായകരുടെ കഥകൾ നാം ഏറെ കേട്ടിട്ടുണ്ടെങ്കിലും എബിയുടേ പറക്കാനുള്ള ആഗഹത്തിനു പിന്നാലെയുള്ള യാത്ര എവിടെയൊക്കെയോ വേറിട്ടു നിൽക്കുന്നുണ്ട്.. പ്രതിബന്ധങ്ങൾക്കൊടുവിൽ എബിയുടെ കൊച്ചു വിമാനം പറന്നുയരുമ്പോൾ എബിയെ സ്നേഹിക്കുന്നവർക്കൊപ്പം  പ്രേക്ഷകരും  ചേരുന്നത് അതു കൊണ്ടാവാം..

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s