സാക്ഷരതാ നിരക്ക് 1961ല്‍ 55.1 ശതമാനം 2011ല്‍ 93.9 ശതമാനം


കേരളത്തിലെ സാക്ഷരതാ നിരക്ക് 1961-2011 കാലയളവില്‍ 55.1 ശതമാനത്തില്‍നിന്ന് 93.9 ശതമാനമായി വര്‍ധിച്ചു. ഇതേ കാലയളവില്‍ ദേശീയതലത്തില്‍ 28.3 ശതമാനത്തില്‍നിന്ന് 74.0 ശതമാനമായാണ് വര്‍ധിച്ചത്. അതായത് കേരളത്തില്‍ 2011ല്‍ വെറും ആറു ശതമാനം പേര്‍ മാത്രം നിരക്ഷരരായുള്ളപ്പോള്‍ ദേശീയതലത്തില്‍ നാലിലൊരാള്‍ നിരക്ഷരനാണ്. 2011ല്‍ കേരളത്തില്‍ ഗ്രാമീണ സാക്ഷരതാ നിരക്ക് 92.9 ശതമാനവും നഗരസാക്ഷരതാനിരക്ക് 95.0 ശതമാനവുമാണ്.

ഗ്രാമീണമേഖലയില്‍ ദേശീയതലത്തിലുള്ള സ്ത്രീ സാക്ഷരതാനിരക്ക് 2011ല്‍ 58.8 ശതമാനമാണ്. കേരളം 1961ലെ സെന്‍സസ് അനുസരിച്ചുതന്നെ ഈ നിരക്ക് മറികടന്നു (61.2%). നഗരമേഖയില്‍ ദേശീയതലത്തില്‍ സ്ത്രീസാക്ഷരതാനിരക്ക് 2011ല്‍ 79.9 ശതമാനമാണ്. കേരളം ഈ നിരക്ക് 1981ലെ സെന്‍സസനുസരിച്ചുതന്നെ മറികടന്നിരുന്നു (83.8%).

1961 മുതല്‍ 1971വരെയുള്ള കാലഘട്ടത്തിലാണ് കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനവുണ്ടായത്. 15 ശതമാനത്തോളം വര്‍ധന. പിന്നീട് 1981- 1991 കാലയളവില്‍ 10 ശതമാനം വര്‍ധന രേഖപ്പെടുത്തി.  ഈ കാലയളവിലാണ് കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതായജ്ഞം നടപ്പാക്കിയത്. 1990ല്‍ എറണാകുളം ജില്ലാ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരജില്ലയായി. ഏകദേശം ഒരുവര്‍ഷത്തിനുശേഷം 1991 ഏപ്രിലില്‍ കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമായി. സാക്ഷരതായജ്ഞത്തിലൂടെ സാക്ഷരരായവരില്‍ ചിലരെങ്കിലും നിരക്ഷരതയിലേക്ക് മടങ്ങിപ്പോയതായി പിന്നീടുള്ളപഠനങ്ങള്‍ സൂചിപ്പിക്കുന്നു. അവരെക്കൂടി സാക്ഷരരാക്കി സമ്പൂര്‍ണ സാക്ഷരത നിലനിര്‍ത്തുന്ന പ്രവര്‍ത്തനമാണിപ്പോള്‍.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s