കല്‍ക്കരിയില്‍ നിന്ന് ചാരായം നിര്‍മ്മിക്കാം; വിപ്ളവകരമായ കണ്ടുപിടുത്തവുമായി ചൈന

ബീജിംഗ് : കല്‍ക്കരിയില്‍ നിന്ന് വാണിജാവശ്യത്തിനുള്ള എഥനോളും കുടിക്കാന്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ആല്‍ക്കഹോളും (ശുദ്ധചാരായം) നിര്‍മ്മിക്കാമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കല്‍ക്കരിയില്‍ നിന്ന് വ്യാവസായികമായി  എഥനോളും, ചാരായവും നിര്‍മ്മിക്കാനാകുമെന്ന് ചൈനീസ് അക്കാദമി ഓഫ് സയന്‍സാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടത്.

ഷാക്സി യാന്‍ചാങ് പെട്രോളിയവും ലേണിങ് പ്രാവിന്‍സിലെ അക്കാദമി ഓഫ് ഡാലിന്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ഫിസിക്ക്സും ചേര്‍ന്നാണ് നിര്‍മ്മാണ രീതി വികസിപ്പിച്ചെടുത്തത്. ജനുവരിയില്‍ ആരംഭിച്ച നിര്‍മ്മാണത്തിലൂടെ ഒരു വര്‍ഷം 1 ലക്ഷം മെട്രിക്ക് ടണ്‍ എഥനോള്‍ നിര്‍മ്മിക്കാന്‍ ആകുമെന്ന് ഡാലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ലിയു സോംഗ്മിന്‍ പറഞ്ഞു. 2020 ഓടെ വര്‍ഷം പത്ത് ലക്ഷം എഥനോള്‍ നിര്‍മ്മിക്കാനാകുന്ന ഫാക്ടറി പ്രവര്‍ത്തനക്ഷമമാകുമെന്നും ലിയു പറഞ്ഞു.

നിലവില്‍ മറ്റ് മാര്‍ഗങ്ങളിലൂടെ എഴുപത്  ലക്ഷം ടണ്‍ എഥനോളാണ് ചൈന വ്യാവസായികമായി നിര്‍മ്മിക്കുന്നത്. ഇത് ചൈനയുടെ ആവശ്യങ്ങള്‍ തൃപ്തിപെടുത്താന്‍ പര്യാപ്തവുമല്ല. നിലവില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും കരിമ്പില്‍ നിന്നുമാണ് കൂടുതലായി ചൈന  എഥനോള്‍ നിര്‍മ്മിക്കുന്നത്. ഇത്രയും ബൃഹത്തായ ജനസംഖ്യ ഉള്ള രാജ്യത്ത് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്ന് ഇവ നിര്‍മ്മിക്കുന്നത് രാജ്യത്തെ ഭക്ഷ്യസുരക്ഷ്യ്ക്കും വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരുന്നത്. ഇവയ്ക്കെല്ലാം വളരെ വലിയ അളവില്‍ ആശ്വാസമാകുന്നതാണ് കണ്ടുപിടുത്തം. ചൈനയിലെ സമൃദ്ധമായ കല്‍ക്കരി പാടങ്ങളില്‍ നിന്നും ചാരായം നിര്‍മ്മിക്കാമെന്ന കണ്ടെത്തല്‍ രാജ്യത്തന്റെ വികസനത്തില്‍ വലിയ കാല്‍വെയ്പ്പാകുമെന്നാണ് നിരീക്ഷണം.

പുതിയ രീതിയിലൂടെ ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നും ഇത് വ്യാവസായിക നിര്‍മ്മാണങ്ങള്‍ കൂടുതല്‍ പരിസ്ഥിതി സൌഹാര്‍ദമാകുമെന്നും കരുതുന്നു. മദ്യത്തിന് പുറമെ നിത്യോപയോഗ സാധനങ്ങളായ  ഡിറ്റര്‍ജന്റുകള്‍, പ്ളാസിറ്റ്ക്ക് എന്നിവയുടെ നിര്‍മ്മാണത്തിനും എഥനോള്‍ അത്യന്താപേക്ഷിതമാണ്.  വിഷമയമായ ചേരുവകളിലൂടെ വ്യാവസായിക ഉത്പാദനത്തിനുള്ള മെഥനോള്‍ നിര്‍മ്മാണത്തിനും കണ്ടുപിടുത്തം സഹായകമാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s