യുപിയില്‍ ഇറച്ചിവ്യാപാരികള്‍ അനിശ്ചിത സമരത്തില്‍

ലഖ്നൌ : അറവുശാലകള്‍ക്കും ഇറച്ചിക്കടകള്‍ക്കുംനേരെ സര്‍ക്കാര്‍  നടത്തുന്ന ശത്രുതാപരമായ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന തലസ്ഥാനത്ത് ആരംഭിച്ച അനിശ്ചിതകാല കട അടച്ചിടല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. പോത്തിറച്ചിക്ക് പുറമെ ആട്ടിറച്ചി, കോഴിയിറച്ചി എന്നിവ വില്‍ക്കുന്ന കടകളും വ്യാപകമായി അടച്ചിട്ടുതുടങ്ങി.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അറവുശാലകളും നാമമാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ അറവുമാടുകളെ വില്‍ക്കാന്‍ ഭയക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോട്ടല്‍ മേഖലയെയും സര്‍ക്കാര്‍ നടപടി ബാധിച്ചു. നോണ്‍ വെജിറ്റേറിയന്‍ കടകളില്‍ കച്ചവടം നാലിലൊന്നായി. അതേസമയം, ലൈസന്‍സില്ലാത്ത കടയില്‍നിന്ന് പോത്തിറച്ചി വാങ്ങിയെന്നാരോപിച്ച് ശംലി ജില്ലയില്‍ കല്യാണവീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

ലൈസന്‍സില്ലാത്ത അറവുശാലകളും വില്‍പ്പനശാലയുമാണ് അടപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ അത് ശരിയല്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. 30 വര്‍ഷമായി ആടിനെ അറുക്കുന്ന കടകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തിയിട്ടില്ല. നിയമാനുസൃതം ഷോപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാനോ കാലാവധി കഴിഞ്ഞവ പുതുക്കി നല്‍കാനോ അധികൃതര്‍ തയ്യാറാകുന്നില്ല. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് മുന്നറിയിപ്പാതെ പൊലീസ് റെയ്ഡ് നടത്താനും കേസെടുക്കാനും തുടങ്ങിയതെന്ന് വ്യാപാരി സംഘടനാനേതാക്കള്‍ ചൂണ്ടിക്കാട്ടി. ബിജെപി സര്‍ക്കാര്‍ ഒരാഴ്ച പിന്നിടുമ്പോള്‍ കാലിക്കള്ളക്കടത്ത് നടത്തിയന്നാരോപിച്ച് മാത്രം 43 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇറച്ചി വില്‍പ്പനയും കട അടച്ചിടലുമായതോടെ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും തൊഴില്‍ നഷ്ടപ്പെട്ടു. സംസ്ഥാനത്തുനിന്ന് പോത്തിറച്ചി കയറ്റി അയക്കുന്നതിലൂടെ മാത്രം 400 കോടി രൂപ നേടുന്നുണ്ടെന്നാണ് കണക്ക്. അതേസമയം, മുസ്ളിം ഭൂരിപക്ഷമേഖലകളിലാണ് പൊലീസ് തെരഞ്ഞുപിടിച്ച് റെയ്ഡ് നടത്തുന്നതെന്ന ആരോപണവും സജീവമായിട്ടുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s