പുതിയ സാമ്പത്തികവര്‍ഷം പുത്തന്‍ നിയന്ത്രണങ്ങള്‍

* 50 ലക്ഷം രൂപവരെ വാര്‍ഷികവരുമാനവും ഒരു വീടുമുള്ളവര്‍ക്ക് ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ ഒറ്റപ്പേജ് ‘സഹജ്’   ഫോം. രണ്ടുകോടി നികുതിദായകര്‍ക്ക് ഇത് ബാധകമാകും.
* രണ്ടര ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് ആദായനികുതി അഞ്ച് ശതമാനം. അഞ്ചുമുതല്‍ പത്തുലക്ഷംവരെയുള്ളവര്‍ക്ക് നികുതി 20 ശതമാനം. പത്തുലക്ഷത്തില്‍ കൂടുതല്‍ 30 ശതമാനം.
* 60 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് മൂന്നുലക്ഷത്തില്‍ താഴെ വരുമാനത്തിന് ആദായനികുതിയില്ല. മൂന്നിനുമീതെ അഞ്ചുലക്ഷംവരെ അഞ്ച് ശതമാനം. അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയില്‍ പത്ത് ശതമാനവും അതില്‍ കൂടുതലുള്ളവര്‍ക്ക് 30 ശതമാനവും നികുതി.
* ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ വൈകിയാല്‍ പിഴ 1000 രൂപമുതല്‍ 5000 വരെ.
* ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് പണം ഭാഗികമായി പിന്‍വലിക്കുന്നതിന് നികുതിയില്ല.
* കറണ്‍സി ഉപയോഗിച്ചുള്ള ഇടപാട് രണ്ടുലക്ഷം രൂപവരെ മാത്രം. ഇതിനുമുകളിലുള്ള ഇടപാടുകള്‍ ബാങ്ക് വഴി. * രാഷ്ട്രീയപാര്‍ടികള്‍ക്ക് വ്യക്തികള്‍ പണമായി നല്‍കുന്ന സംഭാവനയുടെ പരിധി 2000 രൂപ.
* സ്വര്‍ണം വില്‍ക്കുമ്പോള്‍ പണമായി പരമാവധി കൈയില്‍ കിട്ടുക 10,000 രൂപ. ശേഷിക്കുന്ന തുക ചെക്കായോ ഡിജിറ്റല്‍ രൂപത്തിലോ.
* സ്വര്‍ണപ്പണയത്തിന്മേല്‍ പണമായി പരമാവധി 20,000 രൂപ. ഒരുലക്ഷത്തില്‍ കൂടുതലുള്ള ഇടപാടുകള്‍ ചെക്കായിമാത്രം.
* എസ്ബിടി അക്കൌണ്ടുള്ളവര്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിനായി എസ്ബിഐ സൈറ്റ് ( ംംം.ീിഹശിലയെശ.രീാ) ഉപയോഗിക്കണം.
* ആരോഗ്യ, വാഹന ഇന്‍ഷുറന്‍സുകളുടെ വര്‍ധിപ്പിച്ച പ്രീമിയം നിലവില്‍വന്നു.
* ദേശീയ സമ്പാദ്യപദ്ധതി, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍, പബ്ളിക് പ്രോവിഡന്റ് ഫണ്ട്, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് സമ്പാദ്യ അക്കൌണ്ട്, മുതിര്‍ന്ന പൌരന്മാരുടെ സമ്പാദ്യപദ്ധതി, സുകന്യസമൃദ്ധി യോജന എന്നിവയുടെ പലിശ 0.1 ശതമാനം കുറഞ്ഞു.
* എസ്ബിഐ അക്കൌണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവര്‍ക്ക് പിഴ. സേവിങ്സ് അക്കൌണ്ടുകളില്‍ 20 മുതല്‍ 100 രൂപ വരെയും കറന്റ് അക്കൌണ്ടില്‍ 500 രൂപയുമാണ് പിഴ.
* ഭാരത്സ്റ്റേജ്-4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍മാത്രമേ വില്‍ക്കാന്‍ കഴിയൂ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s