യുപിയില്‍ പ്രണയവിരുദ്ധസേന യുവാവിന്റെ തല മുണ്ഡനംചെയ്തു

ലഖ്നൌ : ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ പ്രണയവിരുദ്ധസേന യുവാവിന്റെ തല മുണ്ഡനംചെയ്ത് മുഖത്ത് കരിതേച്ചു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് ബിബിഎ വിദ്യാര്‍ഥിയായ കാസിംഖന്റെ തല മൊട്ടയടിച്ചത്. മാര്‍ച്ച് 22ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പൊതുസ്ഥലത്ത് ഇരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും വളഞ്ഞ ഒരുസംഘമാണ്് തലമൊട്ടയടിച്ചത്.

യുവാവ് കേണപേക്ഷിച്ചിട്ടും ബലമായി തല ക്ഷൌരംചെയ്ത പ്രണയവിരുദ്ധസേനയുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതോടെ വീഡിയോദൃശ്യത്തില്‍ കാഴ്ചക്കാരായിനിന്ന പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. മാനദണ്ഡങ്ങള്‍  പാലിക്കാന്‍ പൊലീസുകാര്‍ തയ്യാറാകണമെന്ന് അലഹബാദ് ഹൈക്കോതിയുടെ ലഖ്നൌ ബഞ്ച് നിര്‍ദ്ദേശിച്ചു. യുവാവിന്റെ തലമൊട്ടയിടിച്ച സംഭവം നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാഴ്ചമുമ്പ് തുടങ്ങിവച്ച പ്രണയവിരുദ്ധസേന സ്ത്രീസുരക്ഷയ്ക്കെന്ന വ്യാജേന  പൊതു ഇടങ്ങളിലെ ആണ്‍-പെണ്‍ സൌഹൃദത്തിനെതിരെ കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. പൊതുസ്ഥലത്ത് ഒരുമിച്ചിരിക്കുന്ന യുവതീയുവാക്കള്‍ക്കുനേരെ അതിക്രൂരമായ രീതിയിലാണ് സേനയുടെ പെരുമാറ്റം. ഇത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നു. ഇതിനിടെ രാംപുരില്‍ സഹോദരങ്ങളെയും പ്രണയവിരുദ്ധസേന ഉപദ്രവിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൊലീസ് ഇവ പുറത്തുവിടാതിരിക്കാന്‍ സഹോദരങ്ങളോട് കൈക്കൂലി ആവശ്യപ്പെട്ടു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s