എസ്എസ്എല്‍സി കണക്കു പരീക്ഷ: കൂടുതല്‍ അന്വേഷണം വേണം; റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക്

തിരുവനന്തപുരം : എസ്എസ്എല്‍സി കണക്കുപരീക്ഷയിലെ ചോദ്യങ്ങളില്‍ ചിലത് സ്വകാര്യ ടൂഷന്‍ സെന്ററുകളുടെ മാതൃകാപരീക്ഷയിലെ ചോദ്യങ്ങളുമായി സമാനത കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ട സാഹചര്യമുണ്ടായ പശ്ചാത്തലത്തിലാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്തെ പല അധ്യാപകരും കോച്ചിങ് സെന്ററുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങളുും പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യം തയ്യാറാക്കിയ ആറ്റിങ്ങല്‍ സ്വദേശി ജി സുജിത് കുമാര്‍, സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ക്ക് ചോദ്യം തയ്യാറാക്കി നല്‍കുന്ന കോഴിക്കോട്ടെ അധ്യാപകന്‍ ടി വി പ്രകാശന്‍, മലപ്പുറം അരീക്കോട്ടെ ‘മെറിറ്റ്’ സ്ഥാപന ഉടമ രവീന്ദ്രന്‍, മകനും സ്ഥാപനത്തിന്റെ നടത്തിപ്പുകാരനുമായ തിരൂരിലെ അധ്യാപകന്‍ വിനോദ്, സ്ഥാപനത്തിലെ രവീന്ദ്രന്‍, കണക്ക് പരീക്ഷാ ചെയര്‍മാന്‍ കെ ജി വാസു എന്നിവരില്‍നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യക്തത വരുന്നില്ലെന്നും സമഗ്രാന്വേഷണം വേണമെന്നുമാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

പരീക്ഷാഭവന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. പരീക്ഷാ ചെയര്‍മാന്‍, ചോദ്യംതയ്യാറാക്കുന്നവര്‍ എന്നിവരുടെ യോഗ്യത നിശ്ചയിക്കണം. ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിന് മോഡല്‍ ചോദ്യങ്ങളെ സമീപിക്കുന്ന രീതി മാറ്റണം, പകരം പാഠപുസ്തകത്തെ മാത്രം ആശ്രയിക്കണം. ചോദ്യം തയ്യാറാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കരുത്. അച്ചടിക്കും വിതരണത്തിനുമുള്ള സമയം മാത്രം മുന്‍നിര്‍ത്തി അവസാനനിമിഷം അടച്ചിട്ട മുറിയിലിരുന്ന് ചോദ്യങ്ങള്‍ തയ്യാറാക്കണം എന്നിങ്ങനെയുള്ള നിരവധി ശുപാര്‍ശകളും അന്വേഷണറിപ്പോര്‍ട്ടിലുണ്ട്. ചോദ്യം തയ്യാറാക്കുന്ന സംഘത്തില്‍ അതത് ക്ളാസുകളിലെ ഒരു അധ്യാപകനും ഉണ്ടായിരക്കണമെന്നും നിര്‍ദേശിക്കുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തില്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. സര്‍ക്കാര്‍ തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s