കണ്ഠമിടറി വിനായകന്‍, ശബ്ദമായി അലന്‍സിയര്‍

തിരുവനന്തപുരം : കേരള സര്‍വകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനത്തിനെത്തിയ വിനായകനും അലന്‍സിയറും ശരത്തും വിദ്യാര്‍ഥികളുടെ മനംകവര്‍ന്നു. ഇത്രയും വലിയ വേദിയില്‍ എന്തൊക്കെയോ പറയാനുണ്ട്, പക്ഷേ, ഒന്നും പറയാനാകുന്നില്ലെന്ന മുഖവുരയോടെയാണ് വിനായകന്‍ തുടങ്ങിയത്.
‘അവാര്‍ഡ് ലഭിച്ചതിനുശേഷം ഞാന്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

ക്ഷമിക്കുക ഒന്നും പറയാന്‍ പറ്റുന്നില്ല’-എന്നു പറഞ്ഞ് അവസാനിപ്പിച്ച വിനായകന് പിന്തുണയുമായി നടന്‍ അലന്‍സിയറെത്തി. വിനായകന് എന്തുകൊണ്ടാണ് സംസാരിക്കാനാകാത്തതെന്ന കാര്യം ഗൌരവപൂര്‍വം ചിന്തിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വിനായകനെ പോലുള്ളവരെ കേള്‍ക്കാന്‍ ഇതുവരെ ആളുകളില്ലായിരുന്നു. അവരുടെ ശബ്ദങ്ങള്‍ക്ക് ഇടമില്ലായിരുന്നു. വിനായകന്റെ പ്രതിഭ ഇപ്പോഴാണ് ലോകം തിരിച്ചറിഞ്ഞത്. നല്ലതു തിരിച്ചറിയാന്‍ വൈകും. വിനായകന്റെ ശബ്ദത്തിനായി ലോകം കാത്തിരിക്കുന്നുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു.

അങ്കമാലി ഡയറീസ് എന്ന സിനിമയിലെ ‘അപ്പാനി രവി’യെന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ശരത്തിനും വിദ്യാര്‍ഥികള്‍ നിറഞ്ഞ കൈയടി നല്‍കി. ചടങ്ങുകള്‍ അവസാനിച്ചിട്ടും ഏറെ നേരം വിദ്യാര്‍ഥികള്‍ക്കിടയില്‍ ചെലവഴിച്ചശേഷമാണ് മൂവരും മടങ്ങിയത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s