എല്ലാവര്‍ക്കും വീട്: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കം


തിരുവനന്തപുരം : സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കുന്നതിനുള്ള ലൈഫ് മിഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കം. ആദ്യ ഘട്ടത്തില്‍ പതിനാല് പാര്‍പ്പിട സമുച്ചയങ്ങളാണ് നിര്‍മ്മിക്കുക. കൊല്ലം പുനലൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് സംസ്ഥാനത്തെ ഭവനരഹിതരെക്കുറിച്ചുള്ള കണക്ക് കഴിഞ്ഞ ആറ് മാസം കൊണ്ട് ശേഖരിച്ച് വരുന്നത്. കുടുംബശ്രീയുമായി സഹകരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഏറ്റവുമാദ്യം വിവര ശേഖരണം നടത്തി പട്ടിക സമര്‍പ്പിച്ചത് കൊല്ലം ജില്ലയാണ്. പുനലൂര്‍ പ്ളാച്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തും. ഇവിടത്തെ അന്‍പത് സെന്റ് ഭൂമിയില്‍ നാല്‍പ്പത് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പറ്റുന്ന ഫ് ളാറ്റാണ് ഒരു വര്‍ഷം കൊണ്ട് നിര്‍മ്മിക്കുക. ഹാബിറ്റാറ്റിനാണ് നിര്‍മ്മാണ ചുമതല.

സംസ്ഥാനത്ത് ഭൂമിയും വീടുമില്ലാത്ത 4.7 ലക്ഷംപേരുണ്ട്. ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 2.91 ലക്ഷവും.  അവര്‍ക്കായി ആവിഷ്ക്കരിച്ച സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയാണ് ലൈഫ്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത രണ്ട് താലൂക്ക് ആസ്ഥാനങ്ങളില്‍ നൂറുവീതം വീടുകളുള്ള ആറ് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ച് കുടുംബങ്ങളെ പുനരധിവസിപ്പിക്കും. രണ്ടാം ഘട്ടം അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും. ഒരു വീട്ടില്‍ ഒരാള്‍ക്ക് തൊഴില്‍പരിശീലനം നല്‍കും.കുട്ടികളുടെ വിദ്യാഭ്യാസം, ശിശുസംരക്ഷണ- വയോജന സംരക്ഷണ പരിപാടികള്‍ പാലിയേറ്റീവ് കെയര്‍, വെള്ളം, വൈദ്യുതി, പാചക ഇന്ധനം ശുചിത്വ സൌകര്യങ്ങള്‍  തുടങ്ങിയവും ലൈഫ് മിഷന്റെ ഭാഗമായുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s