മെട്രോയുടെ വേഗം കാക്കാന്‍ 7 പെണ്‍കൊടികളും


കൊച്ചി : എന്നെങ്കിലും കൊച്ചി മെട്രോയില്‍ കയറണമെന്നു മാത്രം ആഗ്രഹിച്ച ഗോപികയ്ക്കും വന്ദനയ്ക്കും കാലം കാത്തുവച്ചത് വലിയൊരു വിസ്മയം. മെട്രോ പാതയിലൂടെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന ട്രെയിനുകളെ നിയന്ത്രിക്കുന്ന സീറ്റിലാണ് ഇപ്പോള്‍ ഇവരുടെ ഇരിപ്പ്.
കൊച്ചി മെട്രോ ട്രെയിന്‍ ഓടിക്കാന്‍ ഏഴു വനിതകളെയും 32 പുരുഷന്മാരെയുമാണ് നിയമിച്ചിട്ടുള്ളത്. ഇതിലാണ് എസ് എസ് ഗോപികയും വി എസ് വന്ദനയും ഇടംനേടിയത്. സ്റ്റേഷന്‍ കണ്‍ട്രോളര്‍/ഓപ്പറേറ്റര്‍ തസ്തികയിലാണ് ഇവര്‍ക്ക് നിയമനം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയത്. എന്‍ജിനിയറിങ് ഡിപ്ളോമയും മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവുമായിരുന്നു യോഗ്യത.

തെരഞ്ഞെടുത്തവര്‍ക്ക് 2016 മാര്‍ച്ച്മുതല്‍ മൂന്നുമാസം ബംഗളൂരുവില്‍ പരിശീലനം നല്‍കി. തുടര്‍ന്ന് കൊച്ചിയിലായിരുന്നു പരിശീലനം. മെട്രോപാതയില്‍ ഓടിക്കാനുള്ള അനുമതിക്കു മുമ്പായുള്ള കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 400 കിലോമീറ്റര്‍ ട്രെയിന്‍ ഓടിക്കണം. ഇതുകൂടാതെ യാര്‍ഡില്‍ 40 കിലോമീറ്റര്‍ ഓടിക്കണം. രണ്ടും കൊച്ചി മെട്രോയുടെ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെട്ട പാനല്‍ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇവയുള്‍പ്പെടെ പരിശീലനത്തിന്റെ എല്ലാ കടമ്പകളും വിജയകരമായി പിന്നിട്ടാണ് ഗോപികയും വന്ദനയുമടക്കമുള്ളവര്‍ മെട്രോയുടെ ഡ്രൈവിങ് സീറ്റില്‍ എത്തിയത്. എല്ലാവരും മലയാളികളാണ്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ സ്പീഡില്‍ ഓടിക്കാന്‍കഴിയുന്ന തരത്തിലാണ് കൊച്ചി മെട്രോയുടെ സംവിധാനങ്ങള്‍. 80 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ് നടത്താനാണ് തീരുമാനം. 80 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം. നന്നായി ആസ്വദിച്ചാണ് ട്രെയിനുകള്‍ ഓടിക്കുന്നതെന്ന് ഗോപികയും വന്ദനയും പറഞ്ഞു. ഇതുവരെ പ്രശ്നമൊന്നുമില്ല. എട്ടുമണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. ഒരു ട്രെയിനില്‍ ഒരു ഡ്രൈവറാണുള്ളത്. പ്രത്യേക ലിവര്‍ ഉപയോഗിച്ചാണ് ട്രെയിനുകള്‍ നിയന്ത്രിക്കുന്നത്. യാത്രാ സര്‍വീസിലേതുപോലെ സ്റ്റേഷനുകളില്‍ നിര്‍ത്തിയാണ് പരീക്ഷണ ഓട്ടം.
കൊല്ലം സ്വദേശിനിയാണ് ഗോപിക. വന്ദന പെരുമ്പാവൂര്‍ സ്വദേശിനിയും. കൊല്ലം സ്വദേശിനികളായ സി ഹിമ, രമ്യ ദാസ്, തൃശൂര്‍ സ്വദേശിനിയായ കെ ജി നിധി, ചേര്‍ത്തല സ്വദേശിനി അഞ്ജു അശോകന്‍, തിരുവനന്തപുരം സ്വദേശിനി ജെ കെ അഞ്ജു എന്നിവരാണ് മെട്രോയുടെ വനിതാ സാരഥികള്‍.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s