നാട്ടുകാരെയും പറ്റിച്ചു; സ്വാമി ഗംഗേശാനന്ദയുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടരുന്നു


തിരുവനന്തപുരം : പീഡനത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദയെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പന്മന ആശ്രമവും കോലഞ്ചേരിയിലെ വീടും കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്വാമിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്. അന്വേഷണം ചൊവ്വാഴ്ചയും തുടരും.

സ്വാമിയുടെ അമ്മയുടെയും സഹോദരന്റെയും മൊഴിയെടുത്തു. നാട്ടില്‍ നിരവധിപേര്‍ക്കാണ് സ്വാമി പണം തട്ടിയതായി പരാതിയുള്ളത്. അതില്‍ ബന്ധുക്കളും ഉള്‍പ്പെടുന്നതായാണ് വിവരം. സ്വാമി പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്ന് 10 ലക്ഷം തട്ടിയെടുത്തെന്ന വാക്കാലുള്ള പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സ്വാമി പലതവണയായി തുകയില്‍ ഒരുഭാഗം തിരിച്ചുകൊടുത്തിട്ടുണ്ടെന്ന് കുടുംബത്തിന്റെ മൊഴിയുണ്ട്. സ്വാമിക്ക് നല്‍കിയ പണത്തിന്റെ വിശദാംശങ്ങള്‍ രേഖാമൂലം നല്‍കാന്‍ പൊലീസ് പെണ്‍കുട്ടിയുടെ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ചയും നല്‍കിയിട്ടില്ല.

സ്വാമി നാട്ടുകാരെ പറ്റിച്ചതിന്റെ കണക്ക് പൊലീസിന് ലഭിച്ചിട്ടുണ്ട്. ചിട്ടി പിടിച്ച് പണം തട്ടലായിരുന്നു സ്വാമിയുടെ പ്രധാന തട്ടിപ്പ്. സന്യാസം സ്വീകരിച്ചശേഷം സ്വാമി കുടുംബവീട്ടില്‍ കയറാന്‍ കൂട്ടാക്കിയിരുന്നില്ല. മകനെ കാണാന്‍ ഗംഗേശാനന്ദയുടെ മാതാപിതാക്കള്‍ കുടുംബവീടിനു സമീപത്ത് രണ്ടുമുറിയുള്ള വീട് പണിതു. ഈ വീട്ടിലാണ് ഇടയ്ക്കിടെ സ്വാമി വന്നുപോകുന്നത്. രണ്ടാഴ്ചമുമ്പും സ്വാമി ഇവിടെ വന്നുപോയതായി വീട്ടുകാര്‍ പറഞ്ഞു. സ്വാമിയുടെ സഹായികളായി മുമ്പ് പ്രവര്‍ത്തിച്ചിരുന്നവരും പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം, ആശുപത്രി സെല്ലില്‍ കഴിയുന്ന സ്വാമിയെ തിങ്കളാഴ്ച പ്ളാസ്റ്റിക് സര്‍ജറി, യൂറോളജിവിഭാഗം ഡോക്ടര്‍ പരിശോധിച്ചു. സ്വാമിയുടെ ജനനേന്ദ്രിയത്തിലൂടെയുള്ള രക്തയോട്ടം രണ്ട് ദിവസംകൂടി നിരീക്ഷിക്കേണ്ടതുണ്ടെന്നും സ്വാമി ആരോഗ്യവാനാണെന്നും ഡോക്ടമാര്‍ അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആശുപത്രിയിലെ അഞ്ചാംവാര്‍ഡില്‍ നേരിട്ടെത്തിയാണ് സ്വാമിയെ റിമാന്‍ഡ് ചെയ്തത്. ചികിത്സ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വാമിയെ ജയിലിലേക്ക് മാറ്റും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s