റബര്‍ ബോര്‍ഡ് ഓഫീസിന് മുകളില്‍ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി

കോട്ടയം : റബര്‍ ബോര്‍ഡ് മേഖലാ ഓഫീസുകള്‍ അടച്ച് പൂട്ടാനുള്ള തീരുമാനത്തെ തുടർന്ന് ജോലിയില്‍ നിന്നും പിരിച്ച് വിട്ടതില്‍ പ്രതിഷേധിച്ച് അഞ്ച് പേര്‍ കോട്ടയത്തെ റബര്‍ ബോര്‍ഡ് ഓഫീസിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശകതമായിരിക്കുകയാണ്.

മാന്നാനത്തെ ടി എസ് ആര്‍ ഓഫീസില്‍ നിന്ന് 41 താല്കാലിക ജീവനക്കാരെ പിരിച്ച് വിട്ടതിനെ തുടര്‍ന്ന് അഞ്ചു പേരാണ് റബര്‍ ബോര്‍ഡ് ഓഫീസിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. മറ്റ് തൊഴിലാളികള്‍ ഒാഫീസ് ഉപരോധിക്കുകയാണ്. പ്രതിഷേധം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കര്‍ഷകരെ ദുരിതത്തിലാക്കി മേഖലാ ഓഫീസുകള്‍ പൂട്ടുന്നതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധ പരിപാടികളാണ് അരങ്ങേറിയിത്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുടങ്ങിയതിനെ തുടര്‍ന്ന് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷനും റബര്‍ ബോര്‍ഡ് ഓഫീസ്‌ ഉപരോധിച്ചു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s