ബിജെപി പിന്തുണയില്‍ നിതീഷ്‌കുമാര്‍ വീണ്ടും മുഖ്യമന്ത്രി, സുശീല്‍ കുമാര്‍ മോഡി ഉപമുഖ്യമന്ത്രി


പറ്റ്ന : ബീഹാറില്‍ ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ബീഹാറിലെ ബിജെപി അധ്യക്ഷന്‍ സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ കേസരി നാഥി ത്രിപാഠി സത്യവാചകം ചൊല്ലികൊടുത്തു. നിതീഷ് കുമാറിന്റെ പുതിയ മന്ത്രിസഭയില്‍ ബിജെപിയില്‍ നിന്നും 14 മന്ത്രിമാര്‍ ഉണ്ടാകും.പ്രധാനമന്ത്രി നരേന്ദ്രമോഡി സത്യപ്രതിജ്ഞാചടങ്ങുകളില്‍ പങ്കെടുത്തു.

243 അംഗങ്ങളുള്ള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. നീതീഷ് കുമാറിന്റെ ജെ ഡി യു വിന് 71 അംഗങ്ങളാണുള്ളത്. ബി ജെ പിക്ക് 58 ഉം. ബി ജെ പി പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം നിധീഷ് കുമാറിന് ലഭിച്ചു. ആര്‍ജെഡിക്ക് 80 ഉം കോണ്‍ഗ്രസിന് 27 ഉം മറ്റ് കക്ഷികള്‍ക്ക് അഞ്ചും എംഎല്‍എമാരാണുള്ളത്. അതേസമയം വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ് ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും തള്ളികളയുകയായിരുന്നു.

ബിഹാറിലെ മഹാസഖ്യത്തെ വഞ്ചിച്ചാണ് മുഖ്യമന്ത്രിയായിരുന്ന നിതീഷ്കുമാര്‍ ബുധനാഴ്ച പെടുന്നന്നെ രാജിവെച്ചത്. തുടര്‍ന്ന് തിരക്കിട്ടുനടന്ന നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ന് വീണ്ടും നിതീഷ് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജി പ്രഖ്യാപിച്ച ഉടനെ ബിജെപി നിതീഷിന് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് ഉപേക്ഷിച്ച ബിജെപി ബന്ധം  നിതീഷ് വീണ്ടും തുടരുകയാണ്.

2015ലെ നിയമസഭാതെരഞ്ഞെടുപ്പിലാണ് മഹാസഖ്യം രൂപീകരിക്കുന്നത്. ആര്‍ജെഡി, ജെഡിയു എന്നീ കക്ഷികള്‍ക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നതായിരുന്നു സഖ്യം. ഈ തെരഞ്ഞെടുപ്പില്‍ ജനവിധി ബിജെപിക്ക് എതിരും മഹാസഖ്യത്തിന് അനുകൂലവുമായിരുന്നു. ഇതിനെ മറികടന്നാണ് ഇപ്പോള്‍ ബിജെപിയുമായി കൂട്ടുചേര്‍ന്ന് നിതീഷ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ആര്‍ജെഡിയും കോണ്‍ഗ്രസും വ്യാഴാഴ്ച യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്താനിരിക്കെ, എംഎല്‍എമാര്‍ ചോര്‍ന്നുപോകുമോ എന്ന പേടികാരണമാണ് നിതീഷ് ബിജെപിയുമായി ചേര്‍ന്ന് തിരക്കിട്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ടാണ് നിതീഷിനെ ബിജെപി പാളയത്തില്‍ എത്തിച്ചത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s