നവാസ് ഷെരീഫിന്റെ രാജിയിലേക്ക് നയിച്ച പാനമ കേസ്

ഇസ്ളാമാബാദ് : പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജിക്ക് കാരണമായ പാനമ രേഖകള്‍ പുറത്തുവിട്ടത് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസം എന്ന മാധ്യമസംഘടനയാണ്.

വിവിധ രാജ്യങ്ങളില്‍ ഉന്നതപദവികള്‍ വഹിക്കുന്നവരുടെ അനധികൃത സ്വത്തുക്കളെക്കുറിച്ച് വിവരിക്കുന്ന രേഖയില്‍ നവാസ് ഷെരീഫിന്റെയും കുടുംബത്തിന്റെയും പേര് കണ്ടെത്തുകയായിരുന്നു. രേഖകള്‍ പുറത്തുവന്നയുടന്‍ ഷെരീഫ് ഇത് നിഷേധിക്കുകയും സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ നിയോഗിച്ച ജഡ്ജിമാരുടെ സമിതിക്കെതിരെ പ്രതിപക്ഷപാര്‍ടികള്‍ രംഗത്തുവന്നു.

2016 നവംബറില്‍ സുപ്രീംകോടതിയില്‍ ഷെരീഫിനെ ബന്ധപ്പെടുത്തി കേസ് ഫയല്‍ ചെയ്തു. സുപ്രീംകോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് 2017 ജനുവരിയില്‍ ഷെരീഫിന്റെ മകള്‍ മറിയം നവാസ് സ്വത്തുവിവരങ്ങള്‍ കോടതിയില്‍ നല്‍കി.

ഏപ്രില്‍ 20ന് ജെഐടി രൂപീകരിച്ച് അഴിമതിയാരോപണം അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി ജെഐടി ഷെരീഫിന്റെ മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്ക് ചോദ്യാവലികള്‍ അയച്ചതായി അവകാശപ്പെട്ടെങ്കിലും ഇവര്‍ ഇത് നിഷേധിച്ചു.

ജൂലൈ 10ന് ജെഐടി സുപ്രീംകോടതിയില്‍ അവസാന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും 21ന് വാദം പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റുകയും ചെയ്തു. വെള്ളിയാഴ്ച പ്രധാനമന്ത്രിപദത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു കാട്ടി ഷെരീഫിനെതിരെ കോടതിവിധി പുറപ്പെടുവിച്ചു.

ഗുണം ഇമ്രാന്‍ ഖാന്
ഇസ്ളാമാബാദ് : മൂന്നാംതവണ പ്രധാനമന്ത്രി പദത്തില്‍ എത്തിയിട്ടും കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷംമാത്രം ബാക്കി നില്‍ക്കെ പുറത്തുപോകേണ്ടിവന്നത് ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് പാകിസ്ഥാനില്‍ നിലനില്‍പ്പില്ലെന്നതിന്റെ ഏറ്റവുമൊടുവിലത്തെ തെളിവാണ്. രണ്ടുതവണ പട്ടാള അട്ടിമറിയാണ് ഷെരീഫിന്റെ പുറത്താകലിലേക്ക് നയിച്ചത്. ഇത്തവണ അഴിമതിയാരോപണം മൂലമുള്ള സുപ്രീംകോടതി വിധിയും. പാനമ രേഖകള്‍ പുറത്തുവന്നയുടന്‍ ഷെരീഫിന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയത് തെഹിരീക്കി ഇന്‍സാഫ് പാര്‍ടിയായിരുന്നു. ഇതിന്റെ നേതാവായ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന് ഷെരീഫിന്റെ രാജി ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഷെരീഫിന്റെ രാജി തുടക്കം മാത്രമാണെന്ന് ഇമ്രാന്‍ ഖാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s