പി.യു. ചിത്രയ്ക്ക് പിന്തുണയുമായി എസ്.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷൻ വി.പി.സാനു

v-p-sanu-sfi
ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നതിൽനിന്നും അവസരം നിഷേധിക്കപ്പെട്ട പി.യു.ചിത്രയ്ക്ക് പിന്തുണയുമായി എസ്.എഫ്.ഐ. അഖിലേന്ത്യാ അധ്യക്ഷൻ വി.പി.സാനു രംഗത്ത്. മീറ്റിൽ പങ്കെടുക്കാൻ എല്ലാ യോഗ്യത ഉണ്ടായിട്ടും പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുന്ന അധികൃതരുടെ സമീപനം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികമായും സാമ്പത്തികമായും പിറകിൽനിൽക്കുന്ന പി.യു. ചിത്രയെപ്പോലുള്ള ഒരാൾക്ക് ഇത്തരത്തിലുള്ള ഒരു മോശമായ ഒരനുഭവം ഉണ്ടായി എന്നതിൽ അത്ഭുതമില്ലെന്നനും പരിശീലകർക്കും നിരീക്ഷകർക്കും ആഡംബര യാത്രകൾ ചെയ്യുവാൻ വേണ്ടിയുള്ള ഒന്നുമാത്രമായി നമ്മുടെ കായികമേഖല ചുരുങ്ങിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.യു. ചിത്രയുടെ കൂടെ എല്ലാവിധ സഹായങ്ങളോടുകൂടി പൂർണ പിന്തുണയുമായി എസ്.എഫ്.ഐ. ഉണ്ടാവുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പിന്തുണയുമായി വി.പി. സാനുവിൻ്റെ വീഡിയോ ഇവിടെ കാണാം :

Advertisements