മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവച്ചു; രാജി അന്വേഷണത്തിന് വഴിയൊരുക്കാന്‍ എന്ന്‌ ശശീന്ദ്രന്‍

ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ രാജിവച്ചു. മന്ത്രിയുടേതെന്ന പേരില്‍ ലൈംഗിക ചുവയുള്ള ടെലഫോണ്‍ സംഭാഷണം സ്വകാര്യചാനല്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് രാജി.

ജിഎസ്ടി ഉപബില്ലുകള്‍ ഇന്ന് അവതരിപ്പിക്കും

ജിഎസ്ടി നടപ്പാക്കുന്നതിനുള്ള ഉപബില്ലുകള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

യുപിയില്‍ ഇറച്ചിവ്യാപാരികള്‍ അനിശ്ചിത സമരത്തില്‍

അറവുശാലകള്‍ക്കും ഇറച്ചിക്കടകള്‍ക്കുംനേരെ സര്‍ക്കാര്‍ നടത്തുന്ന ശത്രുതാപരമായ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന തലസ്ഥാനത്ത് ആരംഭിച്ച അനിശ്ചിതകാല കട അടച്ചിടല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.

കല്‍ക്കരിയില്‍ നിന്ന് ചാരായം നിര്‍മ്മിക്കാം; വിപ്ളവകരമായ കണ്ടുപിടുത്തവുമായി ചൈന

കല്‍ക്കരിയില്‍ നിന്ന് വാണിജാവശ്യത്തിനുള്ള എഥനോളും കുടിക്കാന്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ആല്‍ക്കഹോളും (ശുദ്ധചാരായം) നിര്‍മ്മിക്കാമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ഭീകരതയ്ക്ക് എതിരെ ആദ്യം പോരാടിയത് ജടായുവെന്ന് മോഡി

പുരാണങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭീകരതയെ എതിരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.