പുതിയ സാമ്പത്തികവര്‍ഷം പുത്തന്‍ നിയന്ത്രണങ്ങള്‍

50 ലക്ഷം രൂപവരെ വാര്‍ഷികവരുമാനവും ഒരു വീടുമുള്ളവര്‍ക്ക് ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ ഒറ്റപ്പേജ് 'സഹജ്' ഫോം. രണ്ടുകോടി നികുതിദായകര്‍ക്ക് ഇത് ബാധകമാകും.

ആര്‍ക്ക് ചെയ്താലും വോട്ട് ബിജെപിക്ക്; മധ്യപ്രദേശില്‍ വോട്ടിങ്‌യന്ത്ര ക്രമക്കേട് പുറത്ത്

ബിജെപിക്ക് അനുകൂലമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെ മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേട് പുറത്തുവന്നു.

യുപിയില്‍ പ്രണയവിരുദ്ധസേന യുവാവിന്റെ തല മുണ്ഡനംചെയ്തു

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ പ്രണയവിരുദ്ധസേന യുവാവിന്റെ തല മുണ്ഡനംചെയ്ത് മുഖത്ത് കരിതേച്ചു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് ബിബിഎ വിദ്യാര്‍ഥിയായ കാസിംഖന്റെ തല മൊട്ടയടിച്ചത്.

കിങ് ഖാന്‍ 25 വര്‍ഷത്തില്‍

ഇന്ത്യന്‍ സിനിമയിലെ കിങ് ഖാന്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷം. 1992ല്‍ രാജ് കന്‍വാര്‍ സംവിധാനം ചെയ്ത ദീവാനയിലൂടെയാണ് ഷാരൂഖ് അരങ്ങേറ്റം കുറിച്ചത്.

ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ജീവപര്യന്തം

ഗുജറാത്തില്‍ ഇറച്ചിക്കായി പശുക്കളെയും കാളകളെയും കൊല്ലുന്നവര്‍ക്ക് ഇനി ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.