ജമാ-അത്തിനു മറുപടിയുമായി എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം നിതീഷ് നാരായണൻ

സമകാലിക മലയാളം വാരികയിൽ ജമാ-അത്തിൻ്റെ രാഷ്ട്രീയത്തെപ്പറ്റിയെഴുതിയ 'ഇസ്ലാമിൽ ജാതിയുണ്ട്, വിവേചനവും' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പ്രശ്നങ്ങളുണ്ടെന്ന് ഉന്നയിച്ച എസ്.ഐ.ഒ പ്രവർത്തകൻ അമീൻ ഹസ്സന് മറുപടിയുമായി ലേഖകനും എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗവുമായ നിതീഷ് നാരായണൻ രംഗത്ത്. 'നജീബിൻ്റെ സഹോദരി പറയാത്ത കാര്യത്തെക്കുറിച്ച് ഭാഷയറിയാത്ത അവരെ തെറ്റിദ്ധരിപ്പിച്ച് പച്ചക്കള്ളം ഉച്ചത്തിൽ വിളിച്ച് പറഞ്ഞ എസ് ഐ ഒ നേതാവിന് പ്രമോഷൻ നൽകി പുതിയ സംഘടനയുടെ ദേശീയ നേതാവ് ആക്കിയ അമീൻ്റെ പ്രസ്ഥാനത്തിൽ നിന്നും തന്നെ സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് ഞാൻ വാങ്ങണം എന്നാണെങ്കിൽ …

Continue reading ജമാ-അത്തിനു മറുപടിയുമായി എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം നിതീഷ് നാരായണൻ

Advertisements

കേരളം ഭരിക്കുന്നത്‌ ജാതിവ്യവസ്ഥയുടെ പീഢനങ്ങൾ ഏറ്റുവാങ്ങിയവരുമാണ്.

ഭരണത്തിന്‌ നേതൃത്വം നൽകുന്ന സി പി ഐ എം ന്റെ പന്ത്രണ്ട്‌ മന്ത്രിമാരിൽ പത്തുപേർ അവർണരോ മതന്യൂനപക്ഷമോ ആണ്‌. കേരളം ഭരിക്കുന്നത്‌ ക്രൂരമായ ജാതിവ്യവസ്ഥയുടെ പീഢനങ്ങൾ ഏറ്റുവാങ്ങിയ ചരിത്രാനുഭവങ്ങൾ ഉള്ളവർ കൂടിയാണെന്ന്.

മംഗലാപുരം വിഷയത്തിൽ കോൺഗ്രസ്സിന് കടുത്ത വിമർശനവുമായി വി.പി സാനു

പിണറായി വിജയൻറെ മംഗലാപുരം പരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ കേരളത്തിലെ സി.പി.എം പ്രവർത്തകർ കോൺഗ്രസ്സിനെ കണ്ട് രാഷ്ട്രീയമര്യാദ പഠിക്കണമെന്ന കോൺഗ്രസ്സുകാരുടെ വാദം ചിരിക്ക് വകയൊരുക്കുകയാണെന്ന് എസ്.എഫ്ഐ. ദേശീയ അധ്യക്ഷൻ വി.പി സാനു തൻ്റെ ഫേസ്ബുക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.